എഡിറ്റര്‍
എഡിറ്റര്‍
വെള്ളിത്തിരയില്‍ മോദിയായി വേഷമിടാനൊരുങ്ങി അക്ഷയ് കുമാര്‍
എഡിറ്റര്‍
Wednesday 21st June 2017 12:00pm

പ്രധാനമന്ത്രി നരേന്ദ്രമോദിയാകാനുള്ള ശ്രമത്തിലാണ് അക്ഷയ് കുമാര്‍. ജീവിതത്തിലല്ല സിനിമയില്‍. ബിഗ് സ്‌ക്രീനില്‍ നരേന്ദ്രമോദിയാകാനുള്ള ഒരുക്കത്തിലാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് ബി.ജെ.പിയുടെ ഔദ്യോഗിക വൃത്തവും പ്രതികരിച്ചിട്ടുണ്ട്. മോദിയുടെ ജീവിതവും കഥയും പ്രതിപാദിക്കുന്ന ചിത്രം വെള്ളിത്തരയില്‍ വരുമെന്നും അത്തരമൊരു ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയുമാണെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നു.


Dont Miss യോഗി ആദിത്യനാഥ് തന്റെ നഗ്ന ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു; യു.പി മുഖ്യമന്ത്രിക്കെതിരെ ആദിവാസി യുവതിയുടെ കേസ്


മോദിയായി അഭിനയിക്കാന്‍ അനുയോജ്യനായ നടന്‍ തന്നെയാണ് അക്ഷയ് കുമാറെന്ന് നടനും ബി.ജെ.പി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. അക്ഷയ് കുമാര്‍ എന്നാല്‍ ഇന്ത്യയിലെ മിസ്റ്റര്‍ ക്ലീന്‍ ആണ്. ഏത് കഥാപാത്രത്തേയും അനായാസം അവതരിപ്പിക്കാന്‍ കഴിയുന്ന നടനാണ് അദ്ദേഹം-ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.

അക്ഷയ് കുമാറിനേക്കാള്‍ മികച്ച രീതിയില്‍ മോദിയെ വെള്ളിത്തിരയിലെത്തിക്കാന്‍ മറ്റൊരു താരത്തിനും കഴിയുമെന്ന് കരുതുന്നില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ് ലാജ് നിഹ് ലാനിയുടെ പ്രതികരണം.

Advertisement