തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം ‘കോ’ ബോളിവുഡിലേക്ക്.തമിഴില്‍ ജീവ അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകനെ ബോളിവുഡിലെത്തിക്കുന്നത്  അക്ഷയ്കുമാറാണ്. ബോളിവുഡില്‍ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങള്‍ അഭ്രപാളിയിലെത്തിച്ച സംവിധായകന്‍ പ്രകാശ് ഝായാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ‘സത്യാഗ്രഹ’ എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴില്‍ കെ. വി ആനന്ദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

നായികയായി പരിഗണിക്കുന്നത് കത്രീനയെയും, കരീനയെയുമാണ്. കത്രീന പ്രകാശ് ഝാ യുടെ രാജനീതി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കോയില്‍ പ്രകാശ് രാജ് കൈകാര്യം ചെയ്ത വേഷത്തിലേക്ക് പരിഗണിക്കുന്നത് നാനാ പടേക്കറിനെയാണ്. മറ്റ് താരങ്ങളെ നിര്‍ണ്ണയിച്ചു വരുന്നു.

കോയില്‍ ജീവ ചെയ്ത ഫോട്ടോജേര്‍ണലിസ്റ്റിന്റെ വേഷം മികച്ചതായിരുന്നു. നക്‌സലേറ്റുകളായ ഒരു സംഘം ചെറുപ്പക്കാര്‍ ബാങ്ക് കൊള്ളയടിക്കുന്നതിന്റെ ഫോട്ടോ എടുക്കുകയും തുടര്‍ന്നു നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തില്‍ പറയുന്നത്.

സത്യഗ്രഹയിലേക്ക് താരങ്ങളെ നിശ്ചയിക്കുന്നതിന്റെ തിരക്കാലണ് അണിയറ പ്രവര്‍ത്തകര്‍. മുന്‍നിര താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനാണ് സംവിധായകന്റെ നീക്കം.

Malayalam News

Kerala News In English