ലാഹോര്‍: ഐ.പി.എല്ലില്‍ വാതുവെയപ്പ് നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് പാക് മുന്‍ ക്രിക്കറ്റ്താരവും അംപയറുമായ അക്രം റാസ അറസ്റ്റില്‍.

പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഗുല്‍ബെര്‍ഗ് മേഖലയിലുള്ള ഒരു ഫഌറ്റില്‍നിന്നുമാണ് റാസയുള്‍പ്പടെയുള്ള ആറംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തത്.

മൊബൈല്‍ഫോണുകള്‍, പണം, ഇന്ത്യയിലെ നിരവധി ഫോണ്‍ നമ്പറുകള്‍ രേഖപ്പെടുത്തിയ ഡയറി തുടങ്ങിയവ ഇവരുടെ ഫഌറ്റില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളെയും ഇടനിലക്കാരെയും സംബന്ധിച്ച അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

പാക് ടീമിനുവേണ്ടി 49 ഏകദിനങ്ങളും 9 ടെസ്റ്റുപരമ്പരകളും അക്രം റാസ കളിച്ചിട്ടുണ്ട. 11 വര്‍ഷംമുമ്പ് ഒത്തുകളി നടത്തിയതിന് റാസയ്ക്ക് പിഴയേര്‍പ്പെടുത്തിയിരുന്നു.