എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 ലോകപ്പ് പാക്കിസ്ഥാന് തന്നെ: വസീം അക്രം
എഡിറ്റര്‍
Saturday 25th August 2012 11:53am

കറാച്ചി:  വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ജേതാക്കളാകുമെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രം. മത്സരം ജയിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ടീം നടത്തിക്കഴിഞ്ഞതായും താരം പറഞ്ഞു.

Ads By Google

‘എന്നെ സംബന്ധിച്ച് പാക്കിസ്ഥാന്‍ വേള്‍ഡ് കപ്പ് നേടണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് വെറും ആഗ്രഹം മാത്രമല്ല അതിനുള്ള ചാന്‍സും ഞാന്‍ കാണുന്നുണ്ട്. ഇമ്രാന്‍ നാസിര്‍, അബ്ദുര്‍ റസാഖ് തുടങ്ങിയ മികച്ച താരങ്ങള്‍ ടീമില്‍ ഉള്ളിടത്തോളംകാലം ടീം ശക്തരാണ്. മത്സരം ജയിക്കാനുള്ള കെല്‍പ് ടീമിനുണ്ട്’- അക്രം പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന മത്സരത്തിലും ടീം മികച്ച നിലവാരം പുലര്‍ത്തുമെന്നാണ് കരുതുന്നതെന്നും അക്രം പറഞ്ഞു.

ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ കുറച്ചുകൂടി ശ്രദ്ധയോടെ കളിക്കണം. മത്സരം ആദ്യമേ കൈപ്പിടിയിലൊതുക്കിയാലേ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുകയുള്ളു. ബൗണ്ടറികളും സ്‌ട്രൈക്ക് റേറ്റും കൂട്ടുന്നതില്‍ ടീം അല്പം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നെന്നും അക്രം പറഞ്ഞു.

പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായി ഭാവിയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് തനിയ്ക്ക് അതിന് സമയം തികയില്ലെന്നും ഇപ്പോള്‍ വളരെ തിരക്കേറിയ ജീവിതമാണ് നയിക്കുന്നതെന്നുമായിരുന്നു അക്രത്തിന്റെ മറുപടി.

Advertisement