തൃശൂര്‍: പൊതു പാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ പാലിയേക്കരയില്‍ നടക്കുന്ന ഐതിഹാസികമായ ജനകീയ സമരത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുമ്പോള്‍ പിന്തുണയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്ത്.

ടോള്‍ വിരുദ്ധ ഉപവാസ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്  സിനിമ സംവിധായകന്‍ അക്കു അക്ബര്‍ , ഷൈജു അന്തിക്കാട് എന്നിവര്‍ സമര പന്തല്‍
സന്ദര്‍ശിച്ചു . ടോള്‍ വിരുദ്ധ സമരം തികച്ചും ജനകീയ അവശ്യത്തിനു വേണ്ടിയാണെന്നും, സമരം കുടുതല്‍ ജന ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ടെന്നും അത് ശ്രദ്ധയില്‍ പെട്ടതു കൊണ്ടാണ് സമര പന്തല്‍ സന്ദര്‍ശിച്ചതെന്നു അവര്‍ പറഞ്ഞു . തങ്ങളുടെ സംഘടനകളില്‍  സമരം ചര്‍ച്ചക്ക് വിധേയമാക്കുമെന്നും അവര്‍ അറിയിച്ചു.

മണ്ണൂത്തി-അങ്കമാലി ദേശീയ പാതയില്‍ ബി.ഒ.ടിയുടെ പേരില്‍ നടത്തുന്ന പകല്‍ കൊള്ളക്കെതിരായണ് പാലിയേക്കരയില്‍ സമരം നടക്കുന്നത്. റോഡിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ അവര്‍ക്ക് യാത്രക്കാരില്‍ നിന്ന് വന്‍തുക പിരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തിരിക്കയാണ്.

Malayalam News

Kerala News in English