മലയാള സിനിമയില്‍ നിന്നും ഇടക്കാലത്ത് മാഞ്ഞുപോയ മുഖമായിരുന്നു ജയറാമിന്റേത്. എന്നാല്‍ വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ജയറാം മലയാള സിനിമയില്‍ തന്റെ സാന്നിധ്യം വീണ്ടും അറിയിച്ചു.

വെറുതെ ഒരു ഭാര്യയിലൂടെ മലയാള സിനിമയ്ക്ക് ഹിറ്റ് സമ്മാനിച്ച അക്കു അക്ബറും കൂട്ടരുമാണ് ഇത്തവണ വീണ്ടും ജയറാമുമായി എത്തുന്നത്.

Ads By Google

കെ. ഗിരീഷ് കുമാര്‍ തിരക്കഥയെഴുതി അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ‘ഒരു കാര്യം പറയാനുണ്ട് ‘എന്ന പുതിയ ചിത്രത്തില്‍ ജയറാമാണ് നായകന്‍.

സാധാരണക്കാരനായ ഒരു സ്‌കൂള്‍ അധ്യാപകന്റെ കഥയാണ് ‘ഒരു കാര്യം പറയാനുണ്ട്’. പുതിയ തലമുറയുമായി ഇടപെടേണ്ടി വരുന്ന ഒരു അധ്യാപകന്റെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

അടുത്തിടെ തിയറ്ററിലെത്തിയ സത്യന്‍ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിന് ആദ്യം ആലോചിച്ച പേരായിരുന്നു ‘ഒരു കാര്യം പറയാനുണ്ട്’. പിന്നീടത് ചില കാരണങ്ങള്‍ കൊണ്ട് മാറ്റുകയായിരുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.