എഡിറ്റര്‍
എഡിറ്റര്‍
ടാഗോര്‍ സാഹിത്യ അവാര്‍ഡ് അക്കിത്തത്തിന് സമ്മാനിച്ചു
എഡിറ്റര്‍
Wednesday 13th June 2012 12:16am

കൊച്ചി: സാഹിത്യ അക്കാദമിയും സാംസങ് ഇന്ത്യും ചേര്‍ന്ന് നല്‍കുന്ന ടാഗോര്‍ സാഹിത്യ അവാര്‍ഡ് മഹാകവി അക്കിത്തത്തിന് സമ്മാനിച്ചു. മലയാള വിഭാഗത്തില്‍ അന്തിമകാഹളം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മലയാളം കൂടാതെ ഇംഗ്ലീഷ്, കൊങ്കിണി, മൈഥിലി, മണിപ്പൂരി, നേപ്പാളി, സിന്ധി എന്നീ ഭാഷകളിലെ കൃതികള്‍ക്കും ഇത്തവണ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ.എം വീരപ്പമൊയ്‌ലി അക്കിത്തത്തിന് അവാര്‍ഡ് സമ്മാനിച്ചു. കോര്‍പ്പറേറ്റുകള്‍ സാസ്‌കാരിക രംഗത്ത് സഹകരിക്കുന്നത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒ.എന്‍.വി കുറുപ്പ്, എം.പി വീരേന്ദ്രകുമാര്‍, സാഹിത്യ അക്കാദമി സെക്രട്ടറി അഗ്രഹാര കൃഷ്ണമൂര്‍ത്തി സാംസങ് ഇലക്ട്രോണിക്‌സ് സൗത്ത് വെസ്റ്റ് ഏഷ്യാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ ബി.ഡി പാര്‍ക്കര്‍ പങ്കെടുത്തു.

Advertisement