Categories

തെലുങ്ക് നടന്‍ അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു

akkineni-nageswara-rao

ന്യൂദല്‍ഹി: പ്രശസ്ത തെലുങ്ക് ചലച്ചിത്രതാരം അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.

അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ 2.12 ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്.

1941 ല്‍ ധര്‍മപത്‌നി എന്ന സിനിമയിലൂടെയാണ് അക്കിനേനി നാഗേശ്വര റാവു എന്ന എ.എന്‍.ആര്‍ചലച്ചിത്ര മേഖലയിലെത്തുന്നത്. നിരവധി വേഷങ്ങളിലായി 256 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തെലുങ്ക് സിനിമയില്‍ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനക്ക് പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച നടനാണ് അക്കിനേനി നാഗേശ്വര റാവു. ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് കൂടാതെ മൂന്നു തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും അദ്ദേഹത്തിന്  ലഭിച്ചിട്ടുണ്ട്.

തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലും അക്കിനേനി നാഗേശ്വര റാവു അഭിനയിച്ചിട്ടുണ്ട്. തെന്നാലി രാമകൃഷ്ണ, ദേവദാസ്, മായാബസാര്‍, മൂഗ എന്നിവ അദ്ദേഹം അഭിനയിച്ച പ്രധാന തെലുങ്ക് ചലച്ചിത്രങ്ങളാണ്.

നടന്‍ നാഗാര്‍ജ്ജുന മകനാണ്. നടി അമല മരുമകളും യുവ താരം നാഗചൈതന്യ പേരക്കുട്ടിയുമാണ്.

Tagged with: