കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനി കിണറില്‍ വീണ് മരിച്ചു. പുല്ലാളൂര്‍ കടുകം പള്ളിതാഴം അടുക്കത്ത് താഴത്ത് മാളു എന്ന റിവിഷ(16)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അടുക്കത്ത് താഴത്ത് രാജേന്ദ്രന്റെയും ബിന്ദുവിന്റേയും മകളാണ്

ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് റിവിഷ. റിവിഷ രാവിലെ കുളിക്കാനായി എത്തിയപ്പോള്‍ ആള്‍മറ കെട്ടാത്ത കിണറിന്റെ അരിക് ഇടിഞ്ഞ് കിണറില്‍ വീണതെന്നാണ് കരുതുന്നത്.