ദുബൈ: ഓള്‍ കേരളാ കോളജസ് അലുംനെ ഫോറ(അക്കാഫ്)ത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് കാവ്യസന്ധ്യ സംഘപ്പിക്കുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150 ആമത് ജന്മദിനത്തോടനുബന്ധിച്ചാണ് കാവ്യസന്ധ്യ. ‘ടാഗോര്‍ ജയഹേ’ എന്ന പേരിലുള്ള പരിപാടി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ വൈകിട്ട് ആറ് മണിക്ക് തുടങ്ങും.

കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രന്‍ കവിതകള്‍ ആലപിക്കും. മലയാളത്തെ നെഞ്ചേറ്റുന്ന മറ്റു കവികളും അവരുടെ സൃഷ്ടികള്‍ ആസ്വാദക സമക്ഷം അവതരിപ്പിക്കും. ടാഗോര്‍ കവിതകളുടെ രംഗാവിഷ്‌കാരവും വിവിധ ഭാഷാ കവികള്‍ അണിനിരക്കുന്ന കവിയരങ്ങുമുണ്ടായിരിക്കും. അക്കാഫ് അംഗങ്ങളായ 52 കോളേജുകളുടെ പ്രതിനിധി സംഘം 52 സെക്കന്‍ഡില്‍ ഇന്ത്യന്‍ ദേശീയ ഗാനമാലപിക്കുന്നതോടെ കാവ്യസന്ധ്യക്ക് തിരശീല വീഴുമെന്ന് സംഘാടകര്‍ അറിയിച്ചു.

അക്കാഫ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സെക്രട്ടറി ഷിനോയ് സോമന്‍, ട്രഷറര്‍ സി. ഷൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: ജനറല്‍ കണ്‍വീനര്‍ ക്രിസ്റ്റഫര്‍ വര്‍ഗീസ്(0559728571), മീഡിയാ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട്(0506450682).