Categories

‘തങ്ങള്‍ കുടുംബത്തില്‍ നിന്ന് ആര്‍ക്കും സീറ്റ് നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹം’

കോഴിക്കോട്: നിയമസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പാണക്കാട് കുടുംബത്തില്‍ നിന്നോ മറ്റ് തങ്ങള്‍ കുടുംബങ്ങളില്‍ നിന്നോ പേരിന് പോലും ഒരാളെ ഉള്‍പ്പെടുത്താത്തതില്‍ ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍(അഖ്‌സ) പ്രതിഷേധിച്ചു.

മുസ്‌ലിം ലീഗിന്റെ രൂപീകരണ ഘട്ടത്തില്‍ തന്നെ തങ്ങള്‍ കുടുംബത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് അഖ്‌സ പ്രസ്താവനയില്‍ പറഞ്ഞു. സമുദായ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും തങ്ങള്‍ കുടുംബം നെടുംതൂണായി നിന്നിട്ടുണ്ട്. സംഘടനാ രംഗത്തിനൊപ്പം പാര്‍ലിമെന്ററി രംഗത്തും തങ്ങള്‍ കുടുംബം സജീവ സാന്നിധ്യമായിരുന്നു. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, മുസ്തഫ പൂക്കോയ തങ്ങള്‍, പി.വി ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങി എട്ടോളം പേര്‍ ഒരേസമയം സയ്യിദ് കുടുംബത്തില്‍ നിന്ന് നിയമസഭയിലെത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

എന്നാല്‍ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാലശേഷം തങ്ങള്‍ കുടുംബത്തെ പാണക്കാട് മാത്രമായി ഒതുക്കിനിര്‍ത്തുകയും അവരെ അധികാര രാഷ്ട്രീയത്തല്‍ നിന്ന് അകറ്റി നിര്‍ത്തുകയുമായിരുന്നു. തങ്ങള്‍ക്കുടുബംത്തിന്റെ പവിത്രത പറഞ്ഞായിരുന്നു ഈ മാറ്റിനിര്‍ത്തല്‍. രാഷ്ട്രീയം മൂന്നാംകിട പരിപാടിയാണെന്നും അതില്‍ തങ്ങന്‍മാരെ വലിച്ചിഴക്കേണ്ടെന്നും അവരെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ ഗൂഢനീക്കം. മറ്റ് തങ്ങന്‍മാരെ ലീഗ് രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി പാണക്കാട് മാത്രമായി ഒതുക്കുകയും പിന്നീട് പാണക്കാട് തങ്ങന്‍മാരെ മൊത്തം നിഷ്‌ക്രിയരാക്കുകയുമാണ് ലക്ഷ്യം. ഇതിനായി ലീഗില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയമുണ്ട്.

കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും പ്രവര്‍ത്തന പരിചയുവമുള്ള തങ്ങന്‍മാര്‍ പാണക്കാട് കുടുംബത്തില്‍ പോലുമുണ്ട്. എന്നാല്‍ അവരെയൊന്നും സ്ഥാനാര്‍ഥിയാക്കാതെ സാമ്പത്തിക ബന്ധങ്ങളും ലീഗ് ജനറല്‍ സെക്രട്ടറിയുമായുള്ള ബന്ധവുമാണ് പരിഗണിക്കപ്പെട്ടത്. ധാര്‍മ്മികതയും മൂല്യവും കാത്തുസൂക്ഷിക്കുന്നവരെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയും ലീഗിലെ സമ്പന്ന മുതലാളി വ്യവസ്ഥയുടെ ആജ്ഞാനുവര്‍ത്തികളായി അവരെ മാറ്റുകയുമാണ് ചെയ്യുന്നത്.

കേരളത്തില്‍ അടുത്തിടെയായി ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയും അഴിമതിക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ശ്രമം നടന്നുവരുന്നുണ്ട്. കേരളത്തിന്റെ സംശുദ്ധ രാഷ്ട്രീയത്തിന്റെ അധപതനമാണ് ഇതിലൂടെ സംഭവിക്കുകയെന്ന് അഖ്‌സ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇളനീര്‍ക്കര സയ്യിദ് ലുഖ്മാനുല്‍ ഹക്കീം ഹൈദ്രോസി തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ അഭിപ്രായപ്പെട്ടു.

2 Responses to “‘തങ്ങള്‍ കുടുംബത്തില്‍ നിന്ന് ആര്‍ക്കും സീറ്റ് നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹം’”

 1. Gopakumar

  ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍..!! ഹോ ഭയങ്കരം…

 2. suraj

  മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് മാനിഫെസ്റോ ഇറക്കി.

  – പെണ്
  വാണിഭം സാര്‍വര്ത്രികം ആകും
  – ഐസ് ക്രീമിന്നു നികുതി ഇളവു
  – മുംബയിലെ
  ചുവന്ന തെരുവിന്റെ മറ പിടിച്ചു മലപ്പുറത്ത്‌ പച്ച തെരുവ്
  – ജഡ്ജിമാരുടെ കൈകൂലി
  നിജപ്പെടുത്തും
  – ഏണീ വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കും
  – ബോംബു
  ഉണ്ടാക്കുമ്പോള്‍ കള്ള് കുടിച്ചാല്‍ കര്‍ശന ശിക്ഷ.
  – ബോംബു ഉണ്ടാക്കുമ്പോള്‍
  മരണമടഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും , അടുത്ത പത്തു
  വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുനത് നിരോധിക്കാനും നിയമ നിര്‍മാണം
  നടത്തും,
  – പാണക്കാട് ഒരു ഉറുക്ക്, ഊദല്‍ സര്‍വകലാശാല
  – ഒളി കാമറ
  നിരോധിക്കും
  – ആരോഗ്യ രംഗത്ത് പല പരിഷ്കാരങ്ങള്‍. പോസ്റ്റ്‌ മോര്‍ട്ടം
  നടത്തുമ്പോള്‍ ഓര്‍മ കെടുത്താന്‍ എല്ലാ ആശുപത്രികളിലും സംവിധാനം.
  – കുഞ്ഞാലി
  ഉപയോഗിക്കുന്ന ഉത്തേജക മരുന്നായ ഗംഗദരന്‍ നായരുടെ BLUM ( ഇന്ത്യ വിഷന്‍ ഫയിം )
  എല്ലാ സര്‍കാര്‍ ആശുപത്രികളിലും വിതരണം ചെയ്യും.
  – സ്കൂളില്‍ പോയി പഠിച്ചവരെ
  അറബി മാഷാക്കുകയില്ല .
  – നാദാപുരത്ത് ബോംബു പൊട്ടി മരിച്ച ശുഹദാക്കള്‍ക്ക്‌
  വേണ്ടി മഖാം പണിയും.
  – നാദാപുരം ദിനം അവധി ദിനം ആയി പ്രക്യപിക്കും
  – കഴുത
  ആയിരിക്കും കേരളത്തിലെ സംസ്ഥന മൃഗം
  – സിമെന്റ് , കള്ള് എന്നിവയ്ക്ക് വില കൂടും
  ( ചാക്ക് രാധ ക്രിഷന്നു വേണ്ടി)
  – പനക്കല്‍ അച്ഛന്‍ മഠം പനക്കല്‍ അച്ഛന്‍ ഫൈവ്
  സ്റ്റാര്‍ റിസോര്‍ട്ട് ആയി പ്രഖ്യാപിക്കും
  – സിനിമ എടുത്താലും , ഇല്ലെങ്കിലും
  മഞ്ഞളം കുഴി അലിക്ക് അടുത്ത സംസ്ഥാന അവാര്‍ഡു നിര്‍ണയത്തില്‍ പ്രത്യേക പുരസ്‌കാരം.

  – ലീഗ് അണികളുടെ ആവശ്യാര്‍ത്ഥം റേഷന്‍ കാര്‍ഡു മുഖേനെ കന്നുകാലി തീറ്റ വിതരണം.

  – പോലീസിന്റെ യൂനിഫോരം കാക്കി മാറ്റി പച്ച ആകും
  – പ്രായപൂര്‍ത്തി പ്രായ
  പരിതിക്ക് മാറ്റം . ആണ്‍ കുട്ടി 21 വയസ്സ്. പെണ് കുട്ടി 13 വയസ്സ്. മേലില്‍
  കുഞ്ഞപ്പ പ്രായപൂര്‍ത്തി ആകാത്തവരെ
  പീഡിപിച്ചു എന്നാ ആരോപണം ഒഴിവാക്കാന്‍ ഇത്
  സഹായിക്കുമെന്ന് . വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട്‌

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.