Categories
boby-chemmannur  

ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് അധികാരത്തിലേറ്റു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് അധികാരമേറ്റു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അദ്ദേഹം.ഉത്തര്‍പ്രദേശിലെ 33 ാമത്തെ മുഖ്യമന്ത്രിയാണ് അഖിലേഷ്‌അനാഥാലയ വിവാദം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് കോടതിയുടെ വിധി. സി.ബി.ഐ അന്വേഷണം വേണമെന്നുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ അറിവോടെയാണ് കൊണ്ടുവന്നത് എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലേക്ക് വ്യാപകമായി കുട്ടികളെ കടത്തുന്നുണ്ടെന്നും വലിയ റാക്കറ്റാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളുടെ പേരില്‍ വിദേശഫണ്ട് തട്ടുന്നുണ്ടെന്നുമാണ് അമിക്കസ്‌ക്യൂറിയായ അപര്‍ണ ഭട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കുട്ടികളെ കടത്തിയിരുന്നത്. അവിടുത്തെ ജനങ്ങളുടെ സാമൂഹിക സമ്പത്തിക സാഹചര്യം ഇടനിലക്കാര്‍ മുതലെടുക്കുന്നതിലൂടെയാണ് കുട്ടികള്‍ കേരളത്തിലേക്ക് എത്തുന്നതെന്നും ഇതിലൂടെ ഇടനിലക്കാര്‍ പണം കൊയ്യുകയാണെന്നും അപര്‍ണ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും താമസസ്ഥലവും ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ കേരളത്തിലേക്ക് അയക്കുന്നത് എ്ന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം ഒരാഴ്ച കൂടി നീട്ടി

ന്യൂദല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി. ചികിത്സക്കായി ജാമ്യം നീട്ടി നല്‍കണമെന്ന് ആവസ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നടപടി. ജസ്റ്റിസ് ജെ. ചേലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് ജാമ്യം നീട്ടിനല്‍കിയത്. കേസ് ഒരാഴ്ചത്തേക്ക് നീട്ടണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കൂടി പരിഗണിച്ചാണ് ജാമ്യം നീട്ടി നല്‍കിയത്. മഅ്ദനിയുടെ ജാമ്യക്കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിലായിരുന്ന മഅദനിക്ക് ജൂലൈ 11നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ ബംഗളുരുവിലെ ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി.

ചുംബന സമരത്തിന് നേരെയുള്ള ആക്രമണം എന്ത് വില കൊടുത്തും നേരിടും: ഡി.വൈ.എഫ്.ഐ

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന 'കിസ് ഓഫ് ലവ്' പരിപാടിക്കെതിരെ ആക്രമണം നടത്തിയാല്‍ അതിനെ എന്ത് വില കൊടുത്തും തടയുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ്. ചുംബന സമരവുമായ ബന്ധപ്പെട്ട് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മാത്രമേ പ്രതിഷേധം നടത്താന്‍ പാടുള്ളു എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ' ചുംബന സമരത്തിന് നേരെയുള്ള ഭീഷണി ഫാസിസമാണ്. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് നോക്കിയിരിക്കാനാവില്ല. ഇത്തരം ആക്രമണങ്ങളെ അങ്ങേയറ്റം ജാഗ്രതയോടുകൂടി നോക്കികാണേണ്ടതുണ്ട്. എറണാകുളത്ത് ചുംബന സമരം എന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ കാരണമായത് കോഴിക്കോട് യുവമോര്‍ച്ചക്കാര്‍ ഹോട്ടലിന് നേരെ നടത്തിയ സദാചാര പോലീസിങ് ആക്രമണമാണ് ഇത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ട്' രാജേഷ് വ്യക്തമാക്കി. മനുഷ്യര്‍ ആയുധമെടുത്ത് കുത്തിമരിക്കുന്നതിനേക്കാള്‍ ഭേദമാണ് സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്ന് എം.ബി രാജേഷും ചുംബന സമരത്തെ ഭരണകൂടത്തിന്റെ അധികാര പ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചും അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് വി.ടി ബല്‍റാമും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകുമെന്നും എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ലെന്നുമാണ് എ.ബി രാജേഷ് പറഞ്ഞിരുന്നത്. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താമെന്നും എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 'ചുംബന സമരത്തോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ അധികാരപ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണ്.' എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം.

മദ്യനയം: ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ. ബാബു

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. കൂടുതല്‍ ബാറുകള്‍ ഫോര്‍സ്റ്റാറിന് അപേക്ഷിച്ചാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. വിധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടുന്നുണ്ടെന്നും ഇവര്‍ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുത്ത് ബീവറേജസ് കോര്‍പറേഷന് കൈമാറുമെന്നും ക്ലബ്ബുകളിലെ മദ്യ വില്‍പന തുടരുമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ തുടര്‍ നടപടിയെ കുറിച്ച് നികുതി സെക്രട്ടറിയും എക്‌സൈസ് കമ്മീഷണറും പഠിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ 250 ബാറുകളാണ് ഇന്ന് അടച്ച് പൂട്ടിയത്. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് 418 ബാറുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ 668 ബാറുകളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടിയത്. 22 ഫൈവ്സ്റ്റാര്‍ ബാറുകളും 32 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണ് ഇനി മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. അതേസമയം മദ്യനയത്തിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷന്‍ വെങ്കിട്ടരാമനാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഉച്ചയ്ക്ക് 1.45ന് ഡിവിഷന്‍ ഹരജി ബെഞ്ച് പരിഗണിക്കും.