എഡിറ്റര്‍
എഡിറ്റര്‍
യു.പി തെരഞ്ഞെടുപ്പ്; വിമത മന്ത്രിയെ അഖിലേഷ് യാദവ് പുറത്താക്കി
എഡിറ്റര്‍
Thursday 9th February 2017 5:05pm

akhilesh-yadav

തെരഞ്ഞെടുപ്പില്‍ ശാര്‍ദ പ്രതാപ് ശുക്ലയ്ക്ക് എസ്.പി സീറ്റ് നിഷേധിച്ചിരുന്നു. പകരം അഖിലേഷ് യാദവിന്റെ ബന്ധുവായ അനുരാഗ് യാദവിനാണ് ലക്‌നൗവിലെ സരോജിനി നഗര്‍ മണ്ഡലത്തിലെ സീറ്റ് നല്‍കിയിരുന്നത്. പ്രതാപ് ശുക്ലയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

യു.പി:  നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡി ടിക്കറ്റില്‍ മത്സരിക്കുന്ന മന്ത്രിസഭാംഗത്തെ അഖിലേഷ് യാദവ് പുറത്താക്കി. ക്യാബിനറ്റ് മന്ത്രിയായിരുന്ന ശാര്‍ദ പ്രതാപ് ശുക്ലയെയാണ് അഖിലേഷ് യാദവ് പുറത്താക്കിയത്.

തെരഞ്ഞെടുപ്പില്‍ ശാര്‍ദ പ്രതാപ് ശുക്ലയ്ക്ക് എസ്.പി സീറ്റ് നിഷേധിച്ചിരുന്നു. പകരം അഖിലേഷ് യാദവിന്റെ ബന്ധുവായ അനുരാഗ് യാദവിനാണ് ലക്‌നൗവിലെ സരോജിനി നഗര്‍ മണ്ഡലത്തിലെ സീറ്റ് നല്‍കിയിരുന്നത്. പ്രതാപ് ശുക്ലയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

അഖിലേഷ് മന്ത്രിസഭയില്‍ വിദ്യഭ്യാസ വകുപ്പാണ് ശാര്‍ദ പ്രതാപ് ശുക്ല കൈകാര്യം ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിയെ പുറത്താക്കിയ വിവരം രാജ്ഭവനാണ് പുറത്തു വിട്ടത്.

Read more: നെഹ്‌റു കോളേജ് : വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി റദ്ദ് ചെയ്തു

തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കില്ലെന്ന് മുന്‍കൂട്ടി കണ്ട പ്രതാപ് ശുക്ല ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയായും സ്വതന്ത്രനായുമാണ് പത്രികസമര്‍പ്പിച്ചിരുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് ആരംഭിക്കെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചിരുന്നു. യു.പിയില്‍ ഏഴു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

Advertisement