ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടത്തു വിട്ടയച്ചു. ഔരയ്യിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ ഉന്നാവോയില്‍ വച്ചാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ഹസാന്‍ഗാഞ്ചില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്തതിന് ശേഷമായിരുന്നു പൊലീസ് അഖിലേഷിന്റെ വാഹനം തടഞ്ഞതും കസ്റ്റഡിയിലെടുത്തത്.

പൊലീസിന്റെ പക്ഷപാതിത്വത്തിനെതിരെ ഔരിയ്യയില്‍ എസ്.പി പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തുകയാണ്. ഇതില്‍ പങ്കെടുക്കാനാണ് അഖിലേഷ് പുറപ്പെട്ടത്. പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന്റെ ഉറവിടം.