എഡിറ്റര്‍
എഡിറ്റര്‍
എവിടെ, നിങ്ങള്‍ പറഞ്ഞ ബുള്ളറ്റ് ട്രെയിനൊക്കെ എവിടെ? മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്
എഡിറ്റര്‍
Monday 27th February 2017 7:45pm

ദിയോറിയ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും തമ്മിലുള്ള വാക്ക് പോര് മുറുകുകയാണ്. രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തെയാണ് ഇത്തവണ അഖിലേഷ് പരിഹസിച്ചിരിക്കുന്നത്.

അധികാരത്തിലേറിയാല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുമെന്ന് പറഞ്ഞ മോദിയ്ക്ക് സ്വന്തം സംസ്ഥാനത്ത് ഒരു മെട്രോ ട്രെയിന്‍ പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു അഖിലേഷിന്റെ പരിഹാസം.

പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് മൂന്ന് വര്‍ഷമായെന്നും ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് സംസാരിക്കാനുളള ഏറ്റവും മികച്ച സമയമിതാണെന്നും ഇനിയൊരു അവസരം ലഭിക്കില്ലെന്നും അഖിലേഷ് പരിഹസിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ പേരില്‍ മാത്രമേ അപ്പ് ഉള്ളൂ വികസനത്തിന്റെ കാര്യത്തില്‍ ഡൗണ്‍ ആണെന്ന മോദിയുടെ പരിഹാസത്തിന് മറുപടി നല്‍കുകയായിരുന്നു അഖിലേഷ്. മൂന്ന് തവണ മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിട്ടും ഒരു മെട്രോ റെയില്‍ പദ്ധതിപോലും ആരംഭിച്ചില്ലെന്നും ഉത്തര്‍പ്രദേശില്‍ മെട്രോ ട്രെയിനെങ്കിലും ആരംഭിച്ചെന്നും അഖിലേഷ് പറഞ്ഞു.

ഗുജറാത്ത്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ എവിടെയെന്ന് ചോദിച്ച് പരിഹസിച്ച അഖിലേഷ് യുപിയില്‍ മൂന്നിടങ്ങളില്‍ മെട്രൊ ട്രെയിനിനുള്ള പണികള്‍ ആരംഭിച്ചതായും പറഞ്ഞു.


Also Read: മോഷണക്കുറ്റം ആരോപിച്ച് മനോരോഗിയായ ദളിത് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍


ജപ്പാന്റെ സഹകരണത്തോടെ 2017 ല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സമര്‍പ്പിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഇതിനായി ജപ്പാന്റെ മുഴുവന്‍ സഹായവും ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.

Advertisement