തിരുവനന്തപുരം: ആകാശനഗരം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. പദ്ധതിക്ക് എല്ലാ അനുമതിയും നല്‍കിയെന്ന കോടതി വിധിക്കെതിരെയാണ് റിവ്യൂഹര്‍ജി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് റിവ്യൂ ഹര്‍ജി നല്‍കുക.

ആകാശനഗരം പദ്ധതിയുമായി ബന്ധപ്പെട്ട് ചില ഔപചാരികചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും വിഷയത്തില്‍ തുടര്‍പരിശോധന വേണമെന്നാണ് മന്ത്രിസഭ നേരത്തേ തീരുമാനമെടുത്തിരുന്നതെന്നും ഇന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ വിശദീകരിച്ചിരുന്നു.

വിഷയത്തില്‍ തനിക്കെതിരായി ഉയര്‍ന്ന പരാമര്‍ശം ശരിയല്ലെന്നും വി എസ് വ്യക്തമാക്കിയിരുന്നു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബലകൃഷ്ണന്റെ ഇക്കാര്യത്തിലെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടണെന്നും മുഖ്യമന്ത്രി വിശദീരിച്ചിരുന്നു.