ഫയല്‍ചിത്രം

Subscribe Us:

 

ന്യൂദല്‍ഹി: ദല്‍ഹി എ.കെജി സെന്ററിലേക്ക് ബി.ജെ.പി മാര്‍ച്ച്. ബി.ജെ.പി നേതാക്കളായ മനോജ് തിവാരി, ജിതേന്ദ്ര സിങ്ങ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. എ.കെജി സെന്ററിലേക്ക് മാര്‍ച്ച് നടത്തണമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 17വരെ മാര്‍ച്ച് നടത്താനാണ് അമിത് ഷാ ആഹ്വാനം ചെയ്തിരുന്നത്.

കഴിഞ്ഞ വര്‍ഷം എ.കെ.ജി സെന്ററിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജൂണില്‍ ഒരു പറ്റം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എ.കെ.ജി സെന്റില്‍ കയറി സീതാറം യെച്ചൂരിയെ ആക്രമിക്കുകയും ചെയ്തിരുന്നു.