അബുദബി: അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ പുതിയ ശാഖ യു.ഏ.ഇ തലസ്ഥാനമായ അബുദാബിയില്‍ ഡിസംബര്‍ ഇരുപത്തി എട്ടിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍  എം കെ ലോഗേഷ്  ഉദ്ഘാടനം നിര്‍വഹിക്കും.

2006ല്‍ ഗള്‍ഫില്‍ ആദ്യമായി ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ച അക്ബര്‍ ട്രാവല്‍സിനു യു.ഏ.ഇ യില്‍ പതിനാലുശാഖകള്‍ നിലവിലുണ്ട്.  അടുത്ത വര്‍ഷം മുതല്‍ പുതിയ ഓണ്‍ ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും  ജനറല്‍ മാനേജര്‍ ആര്‍ കണ്ണന്‍ പറഞ്ഞു. രാജേന്ദ്രന്‍, വി പി ഹരികുമാര്‍ ,സ്വാമി, ബഷീര്‍ , സന്തോഷ് ചെറിയാന്‍, എന്നിവരും സന്നിഹിതരായിരുന്നു .

Malayalam news

Kerala news in English