ന്യൂദല്‍ഹി: പഴയ ആകാശിനെ മറന്നേക്കൂ, ആകാശിന്റെ സെക്കന്‍ഡ് ജനറേഷനായ യൂബിസ്ലേറ്റിനായി ഇനി കാത്തിരിക്കുക. ഇന്ത്യയുടെ സ്വന്തം ആകാശ് ടാബ് ലറ്റ് വിലക്കുറവിന്റെ കാര്യത്തില്‍ മാത്രമല്ല വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്, വില്‍പനയുടെ കാര്യത്തിലും ആകാശ് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ഒരാഴ്ച കൊണ്ടു തന്നെ മുഴുവന്‍ ആകാശ് ടാബ്‌ലറ്റുകളും വിറ്റുതീര്‍ന്നിരിക്കുകയാണ്. ഇതോടെ ആകാശിന്റെ ബുക്കിങ് അവസാനിപ്പിച്ചതായി നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡ് കമ്പനി അറിയിച്ചു. ഇനി ആകാശിന്റെ പുതുക്കിയ വേര്‍ഷനായ യൂബിസ്ലേറ്റ് 7 ആണ് ലഭ്യമാകുക. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

Subscribe Us:

കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് 1750 ടാബ്‌ലറ്റ് രൂപയ്ക്ക് പഴയ ആകാശ് ലഭ്യമായിരുന്നെങ്കില്‍ യൂബിസ്ലേറ്റ് 7ന് 2,999 രൂപയായിരിക്കും വില. ജനുവരി അവസാനമാണ് യൂബിസ്ലേറ്റ് പുറത്തിറങ്ങുക. വൈ-ഫൈ, ജി.പി.ആര്‍.എസ് എന്നീ സൗകര്യങ്ങള്‍ക്കു പുറമെ സിം കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണായും ഇത് ഉപയോഗിക്കാന്‍ സാധിക്കും.