ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി നല്ല അയല്‍ക്കാരായി തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു പ്രതിരോധ മന്ത്രി എ.കെ ആന്റണി. അതിനായി പാക് സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം അതിര്‍ത്തിക്കപ്പുറത്തുനിന്നുളള തീവ്രവാദം ഇന്ത്യയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഈവര്‍ഷം തുടക്കത്തില്‍ത്തന്നെ അതിര്‍ത്തിയിലുണ്ടായ പല സംഭവങ്ങളും നുഴഞ്ഞുകയറ്റം വര്‍ധിക്കുന്നതിന്റെ സൂചനയാണു കാണിക്കുന്നത്. മുംബൈ ആക്രമണത്തിനുശേഷം അര ഡസനോളം ആക്രമണശ്രമങ്ങള്‍ രാജ്യത്തിനുള്ളിലുണ്ടായതയും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരായി സേനാവിഭാഗങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.