തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ കോടതി സ്വമേധയ കേസെടുത്തത് സ്വഭാവിക നടപടിയെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍. കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Also read മഞ്ജുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ; വിവാദമായതോടെ വാര്‍ത്ത പിന്‍വലിച്ചു


തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് കോടതി. ഏത് അന്വേഷണത്തോടും സഹകരിക്കും. അന്വേഷണം താന്‍ തന്നെ ആവശ്യപ്പെട്ടതാണെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കാനാണ് സി.ജെ.എം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശശീന്ദ്രന്‍ ഫോണിലൂടെ അധിക്ഷേപ്പിച്ചെന്നാരോപിച്ച് മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുക്കാന്‍ ഉത്തരവിട്ടത്.


Dont miss സി.ഐ.ടി.യുവിനു കീഴില്‍ ‘മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ ഇറച്ചി വ്യാപാരികള്‍ക്ക് പുതിയ സംഘടനയുമായി സി.പി.ഐ.എം