എഡിറ്റര്‍
എഡിറ്റര്‍
രാജിക്ക് തയ്യാറെന്ന് എ.കെ ശശീന്ദ്രന്‍: മൂന്നു മണിക്ക് മാധ്യമങ്ങളെ കാണും
എഡിറ്റര്‍
Sunday 26th March 2017 1:55pm

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം വന്നതിനു പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു. ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് രാജിസന്നദ്ധത അറിയിച്ചെന്ന് എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണത്തെ ഗൗരവമായി കാണുന്നുവെന്നും ഇതിന്റെ എല്ലാ എല്ലാവശവും പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.


Must Read: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; 50ഓളം വീടുകള്‍ അഗ്നിക്കിരയായി


മുന്നണിക്കും പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ശശീന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല. മൂന്നു മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചത്.

എന്‍.കെ ശശീന്ദ്രന്‍ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണമുന്നയിക്കുന്ന ഓഡിയോ മംഗളം ടി.വിയാണ് പുറത്തുവിട്ടത്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാല്‍ മലപ്പുറം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാറിന് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ശശീന്ദ്രന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

Advertisement