എഡിറ്റര്‍
എഡിറ്റര്‍
‘എല്ലാവരോടും വളരെ ഫ്രീയായി ഇടപെടുന്ന ആളാണ് ഞാന്‍; എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ എനിക്കറിയില്ല’ ആരോപണത്തോട് പ്രതികരിച്ച് ശശീന്ദ്രന്‍
എഡിറ്റര്‍
Sunday 26th March 2017 2:40pm

തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഇതിനെക്കുറിച്ച് പരിശോധിച്ചശേഷമേ തനിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാവരോടും വളരെ ഫ്രീയായി ഇടപെടുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്ന ആളാണെന്ന് നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സംഭാഷണ ശകലങ്ങള്‍ എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ വീഴ്ചയായി തന്നെ കാണുമെന്നും ന്യായീകരിച്ച് നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Must Read:ഈ രാജി കുറ്റസമ്മതല്ല; എന്റെ ധാര്‍മ്മിക ബാധ്യത തിരിച്ചറിഞ്ഞാണ്: എന്‍.കെ ശശീന്ദ്രന്റെ വാര്‍ത്താസമ്മേളനം പൂര്‍ണരൂപം


എന്‍.കെ ശശീന്ദ്രന്‍ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണമുന്നയിക്കുന്ന ഓഡിയോ മംഗളം ടി.വിയാണ് പുറത്തുവിട്ടത്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാല്‍ മലപ്പുറം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാറിന് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ശശീന്ദ്രന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

Advertisement