ന്യൂദല്‍ഹി: ഹോക്കി ഇന്ത്യപ്രസിഡണ്ട് എ കെ മാട്ടു സ്ഥാനം രാജിവെച്ചു. വിവിധ കായിക വകുപ്പുകളുടെ സ്ഥാനങ്ങളും രാജിവെച്ചിട്ടുണ്ട്. അടുത്തിടെയായി ഇന്ത്യന്‍ ഹോക്കിയിലുണ്ടായ വിവാദത്തെ തുടര്‍ന്നാണ് രാജി.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് കല്‍മാഡിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷം താന്‍ വിജയകരമായി കായിക രംഗത്ത് തുടര്‍ന്നുവെന്നും എന്നാല്‍ ഇപ്പോള്‍ രാജിവെക്കുകയാണെന്നും മാട്ടു അറിയിച്ചു.

ഹോക്കി താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉടലെടുത്ത പ്രതിസന്ധിയില്‍ മാട്ടുവിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.