എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ജഡ്ജി എ.കെ ഗാംഗുലി
എഡിറ്റര്‍
Friday 29th November 2013 4:06pm

a.k-ganguly

ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ജഡ്ജി എ.കെ ഗാംഗുലിയെന്ന് സുപ്രീം കോടതി.

സുപ്രീം കോടതി സമിതി ഗാംഗുലിയുടെ മൊഴിയെടുത്തു. സമിതി റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് കൈമാറി. ഈ മാസം ആദ്യമാണ് നിയമവിദ്യാര്‍ത്ഥിനി കൂടിയായ യുവതി ജഡ്ജിയുടെ പേര് വ്യക്തമാക്കാതെ ബ്ലോഗില്‍ ലൈംഗിക പീഡനത്തെ കുറിച്ച് പറഞ്ഞത്.

ഈ വര്‍ഷം ആദ്യമാണ് ഗാംഗുലി സര്‍വീസില്‍ നിന്നും പിരിഞ്ഞത്. പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍.

എന്നാല്‍ തനിക്കെതിരായ ആരോപണം ഗാംഗുലി നിഷേധിച്ചു. താന്‍ ഈ വിഷയത്തില്‍ പ്രതിയല്ലെന്നും നിരപരാധിയാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഞാന്‍ എന്റെ ജീവിതത്തില്‍ നിരവധി വഴികള്‍ താണ്ടിയിട്ടുണ്ട്. ഞാന്‍ അവരെ എന്റെ മകളെ പോലെയാണ് കരുതിയത്. ഞാന്‍ പഠിപ്പിച്ചവരെല്ലാം ഇന്ന് ഓരോരോ സ്ഥലത്താണ്. ആരും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു.

ജഡ്ജുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് നേരത്തേ അഭിഭാഷക നല്‍കിയ പരാതി.

കല്‍ക്കത്തയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് ആരോപണമുന്നയിച്ചിരുന്നത്.

2012 ഡിസംബറില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപണമുന്നയിച്ചിരുന്നത്. തന്നെ കൂടാതെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി ജഡ്ജിമാരാല്‍ പീഡിപ്പിക്കപ്പെട്ടതായും യുവതി ആരോപിച്ചിരുന്നു.

Advertisement