Administrator
Administrator
എ.കെ.ബാലന്‍ ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
Administrator
Friday 27th May 2011 12:14pm

ak-balanതിരുവനന്തപുരം: എ.കെ ബാലനെ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ്-പിന്നോക്കക്ഷേമ മന്ത്രിയായിരുന്നു അദ്ദേഹം.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് സി.പി.ഐയില്‍ നിന്നുള്ള എം.എല്‍.എ ആകും ഇടതു പക്ഷത്തുനിന്ന് മത്സരിക്കുക. നിലവില്‍ എ.കെ.ബാലന്‍ പ്രതിപക്ഷ നിയമസഭാകക്ഷി സെക്രട്ടറിയാണ്.

പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തില്‍ നിന്ന് 25,612 വോട്ടുള്‍ക്കാണ് ഇത്തവണ എ.കെ. ബാലന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് ഇടതുപക്ഷ യോഗത്തില്‍ തീരുമാനിക്കും.

Advertisement