എഡിറ്റര്‍
എഡിറ്റര്‍
‘ഷാജഹാന്റെ അമ്മയുടെ നിരാഹാരം അനാവശ്യം’; പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് മഹിജയോട് ചോദിച്ചിട്ടെന്നും മന്ത്രി എ.കെ ബാലന്‍
എഡിറ്റര്‍
Sunday 9th April 2017 11:25am

കോഴിക്കോട്: പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ജിഷ്ണുവിന്റെ അമ്മ മഹിജയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണെന്ന് നിയമമന്ത്രി എ.കെ ബാലന്‍. വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്റെ അമ്മ നടത്തുന്ന നിരാഹാരം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘മാതൃഭൂമി ന്യൂസി’നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഔദാര്യമല്ല. സഖാവ് അശോകന്‍ (ജിഷ്ണുവിന്റെ അച്ഛന്‍) പണം തിരിച്ചേല്‍പ്പിക്കില്ലെന്നാണ് കരുതുന്നത്. വീട്ടില്‍ നിരാഹാരസമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ബലം പ്രയോഗിച്ച് നീക്കം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘മഹിജയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റിട്ടില്ല’; ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്


മകന്റെ മരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ നേരത്തെ പറഞ്ഞിരുന്നു. 10 ലക്ഷം രൂപയാണ് ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായം. 10 അല്ല, 20 ലക്ഷം രൂപ സര്‍ക്കാറിന് തിരിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഐ.സി.യുവില്‍ കഴിയുന്ന മഹിജയുടെ നില ആശങ്കാജനകമായി തന്നെ തുടരുകയാണ്. ജ്യൂസ് കുടിക്കുന്നുണ്ടെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനെ തുടര്‍ന്ന് ഡ്രിപ്പും മരുന്നും ഇവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയത്.

അതേസമയം ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടില്‍ നിരാഹാരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. മെഡിക്കല്‍ സംഘം ആംബുലന്‍സ് സഹിതം സ്ഥലത്തുണ്ട്.

Advertisement