കോട്ടയം: സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യുമെന്ന് വൈദ്യുതി മന്ത്രി എ കെ ബാലന്‍. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറക്കണമെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ചൂട് ശക്തമായതിനാല്‍ വൈദ്യുതി ഉപഭോഗത്തിലും നല്ല തോതിലുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എങ്കിലും പവര്‍കട്ട് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കു്‌നനത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കേരളത്തെ പവര്‍കട്ടില്ലാത്ത സംസ്ഥാനമാക്കി ഇന്ത്യക്കൊന്നാകെ മാതൃകയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.