തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് വാങ്ങുന്ന വൈദ്യുതിക്ക് വില താങ്ങാനാകാതെ വന്നാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അനുമതി തന്നിട്ടില്ലെന്ന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.

അധിക വൈദ്യുതി വാങ്ങുന്നതിനായി ചെലവായ തുക സര്‍ച്ചാര്‍ജ് ആയി ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് ഈടാക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷയും റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. അധിക വൈദ്യുതി വാങ്ങുന്നതിനായി ചെലവാത് 311.57 കോടി രൂപയാണ്