എഡിറ്റര്‍
എഡിറ്റര്‍
ഡോക്യുമെന്ററി വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ബാലന്‍; സമകാലിക വിഷയങ്ങള്‍ പറഞ്ഞാല്‍ ദേശ വിരുദ്ധമാകില്ല; സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ല.
എഡിറ്റര്‍
Sunday 11th June 2017 2:43pm

 

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും മൂന്ന് ചലച്ചിത്രങ്ങളെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ചലച്ചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനനാനുമതി നിഷേധിച്ചത് ശരിയായ പ്രവണതയല്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


Also read പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെടുന്നത് വലിയ സംഭവമൊന്നുമല്ലെന്ന് ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി


കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ മന്ത്രി എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതി കുറെ നാളുകളായി ഇന്ത്യന്‍ ജനതയുടെ പിറകെയുണ്ടെന്നും സമകാലിക സംഭവങ്ങള്‍ സിനിമയാകുമ്പോള്‍ എന്തിനാണ് ചിലര്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.


Dont miss ‘അധികാരം ഒരു വേദി നിഷേധിക്കുമ്പോള്‍ അവ പതിനായിരം മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണ്’ ഡോക്യുമെന്ററികള്‍ക്കെതിരായ കേന്ദ്ര നിലപാടിനെതിരെ സോഷ്യല്‍മീഡിയകളില്‍ പ്രതിഷേധം


രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും നിലവില്‍ നിലവില്‍ ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളകള്‍ നടക്കുന്നില്ലെന്നും മേളയില്‍ ഇത്തവണ 223 സിനിമകളാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും പറഞ്ഞ മന്ത്രി ഇതില്‍ നിന്നാണ് മൂന്ന സിനിമകള്‍ വിലക്കിയതെന്നതും ചൂണ്ടിക്കാട്ടി. ഇത് ശരിയായ പ്രവണതയല്ലെന്നും സമകാലിക വിഷയങ്ങള്‍ പറഞ്ഞു എന്നുള്ളതുകൊണ്ട് സിനിമകള്‍ ദേശവിരുദ്ധമാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘ജനങ്ങളുടെ ഭക്ഷണം, ആരാധനാ രീതി, മത വിശ്വാസം, രാഷ്ട്രീയ വിശ്വാസം, സാംസ്‌കാരിക പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ചില പ്രത്യേക രീതിയിലെ പാടുള്ളു എന്ന് നിഷ്‌കര്‍ഷിക്കുന്ന നിലയാണ് കണ്ടുവരുന്നത്. എം.ടിക്കും, കമലിനും എതിരെ ഉണ്ടായ ഭീഷണികളെ ശക്തമായി അതിജീവിച്ച നാടാണ് കേരളം. ഇത്തരം നടപടികള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കും. സാംസ്‌കാരിക വകുപ്പും സാംസ്‌കാരിക സ്ഥാപനങ്ങളും ഈ ഫാസിസ്റ്റ് രീതിക്കെതിരായി തന്നെ നിലകൊള്ളും. സിനിമ വിലക്കിയതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മുഴുവന്‍ കലാ-സാംസ്‌കാരിക-സിനിമാ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരണം’ എന്നു പറഞ്ഞാണ് മന്ത്രി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


You must read this സൗദിക്ക് വന്‍ തിരിച്ചടി: സൗദി തയ്യാറാക്കിയ ഖത്തര്‍ ഭീകര പട്ടിക യു.എന്‍ തള്ളി


Advertisement