ak-balanതിരുവനന്തപുരം: ജാതി സ്പര്‍ദ്ധ വളര്‍ത്താനാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി എ.കെ ബാലന്‍. ജാതിപ്പേര് വിളിച്ച് അധിഷേപിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നായര്‍ സമുദായത്തിന്റെ കയ്യടി നേടാനാണ് പി.സി ജോര്‍ജ് ശ്രമിക്കുന്നത്. ക്യാബിനറ്റ് പദവിയും പോലീസും കൂടെയുണ്ടെങ്കില്‍ എന്തും പറയാമെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും ഗണേഷ്‌കുമാറിന്റേയും പി.സി ജോര്‍ജിന്റേയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

Subscribe Us:

‘പട്ടിക ജാതിക്കാരനായതു കൊണ്ട് ഞാനൊന്നും പറയുന്നില്ല. അങ്ങേര് ഇലക്ട്രിസിറ്റിയും ഭരിച്ചിട്ടുണ്ട്. പോരാത്തതിന് നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ്ഗും ഭരിച്ചിട്ടുണ്ട്. ഇങ്ങേര് ഇപ്പോഴും വിചാരിച്ചിരിക്കുന്നത് പുള്ളി ഇപ്പോഴും മന്ത്രിയാണ് എന്നാണ്. ഏയ് മിസ്റ്റര്‍ ഗണേഷ് എന്നാ വിളിച്ചത്. ഇവനാര്? ചോദ്യം ചോദിക്കുകയാണ്. ഇവന്‍ മന്ത്രീ എന്ന് വിളിക്കണ്ടാ പൊട്ടാ. ഇപ്പോഴും ഐക്യജനാധിപത്യ മുന്നണിയാണ് ഭരിക്കുന്നതെന്ന് ഇവര്‍ക്ക് മനസ്സിലായിട്ടില്ല. മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.’ ഇതായിരുന്നു എ.കെ ബാലനുമായി ബന്ധപ്പെട്ട പി.സി ജോര്‍ജിന്റെ പ്രസ്താവന.

malayalam news