എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ചത് ഏത് ദൈവമാണെങ്കിലും പിടികൂടും ; മാളത്തിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി എ.കെ ബാലന്‍
എഡിറ്റര്‍
Tuesday 21st February 2017 12:43pm

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ട്. ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരും.

ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരും. അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.


Dont Miss കേരളീയരെ തെറ്റിദ്ധരിപ്പിക്കാന്‍ സി.പി.ഐ.എമ്മിനായി; വി.എസ് ഇപ്പോഴും ഫൈറ്റ് ചെയ്യുന്നെന്നും ജോയ് മാത്യു 


കൊച്ചിയില്‍ സിനിമാ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് വാഴുന്നതെന്ന് നടനും എം.എല്‍.എയുമായ ഗണേഷ്‌കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. നിരവധി സ്ത്രീകളെ ആക്രമിച്ച് ഇവര്‍ പണം തട്ടിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ കാണുന്ന സമയത്ത് വളരെ സൗഹൃദമായ അന്തരീക്ഷമായിരുന്നു സിനിമയിലേത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ചില സാമൂഹ്യ വിരുദ്ധര്‍ സിനിമാ പ്രവര്‍ത്തകരായി കടന്നുകൂടിയിട്ടുണ്ട്. മയക്കുംമരുന്നും മറ്റും ഉപയോഗിക്കുന്നവര്‍.

‘ കൊച്ചി കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ബോംബെയിലുണ്ടായിരുന്നതുപോലെ. ബോംബെയില്‍ സിനിമാ പ്രവര്‍ത്തകരും മാഫിയകളും ഗുണ്ടകളുമൊക്കെ ചേര്‍ന്ന് അധോലോകമുണ്ടായിരുന്നു.’ ഇത്തരം അധോലോകങ്ങളെയാണ് സിനിമയിലും നമുക്ക് കാണാന്‍ കഴിയുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

Advertisement