Administrator
Administrator
അതിരപ്പള്ളി പദ്ധതി അട്ടിമറിച്ചത് ടി.കെ.എ നായര്‍: എ.കെ ബാലന്‍
Administrator
Thursday 12th May 2011 1:20pm

ak-balan തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് തടസ്സം നിന്നത് ടി.കെ.എ നായരെന്ന് മന്ത്രി എ.കെ ബാലന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാലന്‍ വ്യക്തമാക്കി. വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പദ്ധതിക്കെതിരായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ ഫയലില്‍ നോട്ടെഴുതിയിട്ടുണ്ട്. ടി.കെ.എ നായര്‍ എതിര്‍പ്പുന്നയിച്ച സാഹചര്യത്തില്‍ പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് ജയറാം രമേശ് തന്നോട് പറഞ്ഞതെന്നും ബാലന്‍ വ്യക്തമാക്കി.

നേരത്തെ കേന്ദ്രം മൂന്ന് ഘട്ടത്തിലും പദ്ധതിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ വനം വകുപ്പ് ഇടപെട്ട് പദ്ധതി തടയുകയായിരുന്നു. അതിരപ്പള്ളിയിലെ സ്വാഭാവിക പരിസ്ഥിതിയെ പദ്ധതി ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് തടഞ്ഞത്. അന്ന് തന്നെ മന്ത്രി എ.കെ ബാലന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ താന്‍ നടത്തുമെന്ന് മന്ത്രി ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement