ന്യൂദല്‍ഹി: പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഓഫീസില്‍ സുരക്ഷാ പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനായി ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 16നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.

പ്രതിരോധമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ ചോര്‍ത്താനുളള ഉപകരണം ( ബഡ്ഡിംഗ് ഡിവൈസ് ) സ്ഥാപിച്ചതായാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മ ഈ വിവരം ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു.

മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനായി ശ്രമം നടന്നുവെന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതിനുപിന്നിലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Malayalam news

Kerala news in English