കൊച്ചി: സി.പി.ഐ.എം നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ച കേരളത്തില്‍ സര്‍വനാശം വിതയ്ക്കുമെന്ന് എ.കെ. ആന്റണി. എറണാകുളം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷനേതാവ് എന്നതില്‍ നിന്നും മുഖ്യമന്ത്രിയായി വളര്‍ന്നിട്ടും വി.എസിന്റെ ശൈലി മാറിയിട്ടില്ല. പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം എങ്ങനെയാണോ കാര്യങ്ങളെ സമീപിച്ചത് അതേ രീതിയില്‍ തന്നെയാണ് അഞ്ച് വര്‍ഷം ഭരിച്ചശേഷവും തുടരുന്നത്. മുഖ്യമന്ത്രിയും ഇടതുനേതാക്കളും പഴയകാലത്തിന്റെ തടവറയിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വിധി ജനമനസുകളില്‍ ഇപ്പോഴേ എഴുതിക്കഴിഞ്ഞു. ആ വിധി യു.ഡി.എഫിന് അനുകൂലമായ വിധിയാണെന്നും ആന്റണി അറിയിച്ചു.