ak-antony-rwകൊച്ചി: അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദം രാജ്യസുരക്ഷയെ മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തിയില്‍ തീവ്രവാദികള്‍ കാത്തുനില്‍ക്കുകയാണ്. യുദ്ധക്കൊതിയുള്ള രാജ്യമല്ല ഇന്ത്യയെങ്കിലും അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്നും ആന്റണി വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തോടെ തീരസുരക്ഷയിലെ പിഴവുകള്‍ ബോധ്യമായിട്ടുണ്ട്. തീരദേശ സുരക്ഷ ഉറപ്പാക്കാന്‍ കേരള തീരങ്ങളില്‍ ഒന്‍പതു തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

Subscribe Us:

തീരദേശസേനയുടെ കൊച്ചി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തീരദേശസേനാംഗങ്ങള്‍ക്ക് മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.