തിരുവനന്തപുരം: കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശപത്രിക നല്‍കി.
നിയമസഭാ സെക്രട്ടറി പി ഡി രാജന്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സി എം പി നേതാവ് എം വി രാഘവന്‍ തുടങ്ങിയ പ്രമുഖ യു ഡി എഫ് നേതാക്കളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ അനുഗമിച്ചു.