കണ്ണൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു തീരുമാനം ഒരു സംസ്ഥാനത്തിനുമേലും അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. അങ്ങനെ കല്പന നല്‍കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനല്ല മറിച്ച് സുപ്രീംകോടതിക്കാണെന്നും ആന്റണി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തനിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ആന്റണി പ്രശ്‌നം നീട്ടിക്കൊണ്ടു പോകാതെ രമ്യമായി പരിഹരിക്കാന്‍ ശ്രമം തുടരണമെന്നും നിര്‍ദ്ദേശിച്ചു.

കേരളത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും ആന്റണി പറഞ്ഞു.

Malayalam news