എറണാകുളം: മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലതിക സുരേഷുമായി ബന്ധപ്പെട്ട് വി.എസ് അച്ച്യുതാനന്ദന്‍ നടത്തിയ ദ്വയാര്‍ത്ഥപ്രയോഗത്തിനെതിരേ എ.കെ ആന്റണി രംഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അച്ച്യുതാനന്ദന്‍ നടത്തിയതെന്ന് ആന്റണി പ്രതികരിച്ചു.

വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണിതെന്നും പ്രതിരോധമന്ത്രി പറഞ്ഞു. തികച്ചും ഖേദകരമെന്നു മാത്രമേ ഇതിനെക്കുറിച്ച് പറയാനാകൂ എന്ന് ആന്റണി പ്രതികരിച്ചു.

പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തിനിടയിലാണ് വി.എസ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ലതികാ സുഭാഷ് പ്രശസ്തയാണെന്നും എന്തിന്റെ പ്രശസ്തയാണ് എന്നത് അന്വേഷിച്ചാലറിയാം എന്നുമായിരുന്നു വി.എസ് പറഞ്ഞത്.