തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ബംഗാളിലെ സ്ഥിതിയായിരിക്കും സംജാതമാകാന്‍ പോവുകയെന്ന് എ.കെ ആന്റണി. മുഖ്യന്ത്രിയുടെ രാഷ്ട്രീയനാടകം ഇനി കേരളത്തില്‍ ചിലവാകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണത്തുടര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാനം രണ്ടാം ബംഗാളായി അധപ്പതിക്കും. കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കിതീര്‍ക്കണമെങ്കില്‍ യു.ഡി.എഫ് അധികാരത്തിലെത്തേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം വിവിധ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കുംഭകര്‍ണ്ണനെപ്പോലെ ഉറങ്ങുകയായിരുന്നു. സഹമന്ത്രിമാരെ മറികടന്ന് അവരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നുവെന്നും ആന്റണി ആരോപിച്ചു.

സംസ്ഥാനത്ത് എത്ര സ്ത്രീപീഡനക്കേസുകള്‍ നടന്നുവെന്നോ നിയമനതട്ടിപ്പുകള്‍ നടന്നുവെന്നോ സര്‍ക്കാറിനു പോലും അറിയില്ല. അഞ്ചുവര്‍ഷക്കാലം മുഖ്യമന്ത്രി ഒന്നുംചെയ്തില്ല. വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീനാടകമാണ്് മുഖ്യമന്ത്രി നടത്തുന്നതെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും ആന്റണി വ്യക്തമാക്കി.