കൊച്ചി: സംസ്ഥാനത്തെ സ്വാശ്ര വിദ്യാഭ്യാസ മേഖലയിലെ കലുഷിതമായ സാഹചര്യത്തില്‍ വേദനയുണ്ടെന്ന് പ്രതിരോധമന്ക്രി എ.കെ ആന്റണി. പ്രശ്‌നപരിഹാരത്തിന് ശക്തമായ നടപടിയാണ് വേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫലപ്രദമായ നടപടിയുമായി മുന്നോട്ടു പോകുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടായേ തീരൂവെന്നും ആന്റണി പറഞ്ഞു.

മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളമടക്കം രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം അതീവ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളതെന്നും കേരളത്തിന്റെ തീരമേഖലയും ഇതിലുള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ അദ്ദേഹം കോട്ടയത്തേക്കുള്ള യാത്രാമദ്ധ്യേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഡി.സി.സി ഓഫീസിന്റെ നിര്‍മാണ പുരോഗതിയും അദ്ദേഹം വിലയിരുത്തി.