‘ഭീകരാക്രമണത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഇവിടേക്ക് കടന്നുകൂടാന്‍ അതിര്‍ത്തിയില്‍ ധാരാളം തീവ്രവാദികള്‍ കാത്തുകിടക്കുന്നുണ്ട്. കാശ്മീരുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ . എന്നാല്‍ ഇവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ല.’

‘തീവ്രവാദികളെ തടയാനുള്ള നീക്കങ്ങള്‍ തുടരുന്നുണ്ട്. ഇവര്‍ രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാല്‍ നമ്മുടെ സായുധസേന എപ്പോഴും ജാഗരൂകരായിരിക്കും. തീവ്രവാദികളെ തടയാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുമുണ്ട്.’