തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കികിട്ടാന്‍ ജനങ്ങള്‍ കൈമടക്ക് കൊടുക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. സംസ്ഥാനത്തെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപക്ക് അരി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി. ഈ അഴിമതിയിലുള്ള അമര്‍ഷമാണ് ഇപ്പോള്‍ ജനങ്ങള്‍ പലരീതിയില്‍ പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പലതും ജനങ്ങളില്‍ എത്തുന്നില്ല. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ സര്‍ക്കാര്‍ അതിവേഗം നടപ്പാക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങി വൈകരുതെന്നും ആന്റണി പറഞ്ഞു.