തിരുവനന്തപുരം: സ്‌പെക്ട്രം അഴിമതി വിവാദവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംരക്ഷിക്കാനോ വേട്ടയാടാനോ ഉദ്ദേശമില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ആന്റണി വ്യക്തമാക്കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

കേരളത്തിന്റെ വികസനകാര്യത്തില്‍ മാധ്യമങ്ങള്‍ ക്രിയാത്മകമായ നിലപാടെടുക്കണമെന്ന് ആന്റണി പറഞ്ഞു. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിഷ്പക്ഷമായി വാര്‍ത്തകള്‍ നല്‍കാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ പ്രകടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.