എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രിയുടെ പ്രസ്താവന തരം താണതെന്ന് എ.കെ ആന്റണി
എഡിറ്റര്‍
Wednesday 8th February 2017 10:30pm

ak
ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രധാനമന്ത്രി മറ്റൊരു മുന്‍ പ്രധാനമന്ത്രിയെ ഇതുപോലെ പരിഹസിച്ചിട്ടില്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. റെയിന്‍ കോട്ട് ധരിച്ചു കൊണ്ട് കുളിക്കാന്‍ മന്‍മോഹന് മാത്രമേ സാധിക്കുകയുള്ളൂ എന്നായിരുന്നു മോദിയുടെ പരിഹാസം.

നോട്ട് നിരോധനത്തെക്കുറിച്ച് സര്‍ക്കാരിന് പോസിറ്റീവായ സമീപനം മാത്രമാണുള്ളതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങള്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ഇന്ത്യയ്ക്ക് എങ്ങനെ മാറിനില്‍ക്കാന്‍ സാധിക്കുമെന്നും മോദി ചോദിച്ചു.

നോട്ട് നിരോധനത്തെ സംഘടിതമായ കൊള്ള എന്ന് വിമര്‍ശിക്കുമ്പോള്‍ അതിനുള്ള മറുപടിയും കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും മോദി പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ആരോപണങ്ങളുടെ ചെളി മന്‍മോഹന്‍ സിംഗിന്റെ ദേഹത്ത് വീണിരുന്നില്ലെന്നും മോദി പറഞ്ഞു.

എന്നാല്‍ മോദി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

Advertisement