ന്യൂദല്‍ഹി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പുന: സംഘടിപ്പിച്ചു. എ.കെ ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തി.

ഷാനിമോള്‍ ഉസ്മാന് എ.ഐ.സി.സി സെക്രട്ടറി സ്ഥാനം ലഭിച്ചപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെയും ടോം വടക്കനേയും രഞ്ജി തോമസിനേയും സമിതിയില്‍ നിന്നും ഒഴിവാക്കി. മോത്തിലാല്‍ വോറ ട്രഷറര്‍ ആയി തുടരും

കേരളത്തിന്റെ ചുമതലയില്‍ നിന്നും മുഹസിന കിദ്വായിയെ ഒഴിവാക്കിയിട്ടുണ്ട്. മധുസൂദനന്‍ മിസ്ട്രിയാണ് കേരളത്തിന്റെ ചുമതലകള്‍ ഇനി നിര്‍വ്വഹിക്കുക. അര്‍ജുന്‍സിംഗിനെയും മുഹ്‌സിന കിദ്വായിയെയും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളായി പ്രഖ്യാപിച്ചിട്ടുണ്ട്.