ak-antonyന്യൂഡല്‍ഹി: മാ­വോ­വാദികളെ നേരിടാന്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. മാവോവാദി ഭീഷണി എന്നത് രാജ്യത്തിന്റെ ആ­ഭ്യന്തര കാര്യമാണ്. അ­ത് കൊ­ണ്ട് തന്നെ സംസ്ഥാനങ്ങള്‍ക്കാണ് മാവോവാദി പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതി­ന്റെ ആ­ദ്യ ഉ­ത്ത­ര­വാ­ദിത്വം . എ­ന്നാല്‍ ഇ­തിന് വേണ്ട സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേന ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം.

ഭീകര സംഘടനകള്‍ക്കെതിരെ പാ­ക്കിസ്ഥാന്‍ ആത്മാര്‍ഥമായ നടപടി സ്വീകരി­ക്കണം .ഭീകരര്‍ക്കെതിരായ നടപടി ഇന്ത്യയെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല പാക്കിസ്ഥാന്റെ
രക്ഷയ്ക്ക് വേണ്ടിയാകണമെന്നും അദ്ദേഹം വ്യക്തമാ­ക്കി.

മാ­വോ­വാദി­കളെ നേരിടാന്‍ സൈന്യത്തെ ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തെ ബാംഗ്ലൂരില്‍ വ്യക്തമാക്കിയിരുന്നു.

മാ­വോ­വാദി­കളെ നേരിടാന്‍ സൈന്യത്തെ ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തെ ബാംഗ്ലൂരില്‍ വ്യക്തമാക്കിയിരുന്നു.