എഡിറ്റര്‍
എഡിറ്റര്‍
അതിരപ്പിള്ളി അസാധ്യമായ കാര്യം; പദ്ധതിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം: എ.കെ അന്റണി
എഡിറ്റര്‍
Saturday 19th August 2017 10:22am

 

തിരുവന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. അതിരപ്പിള്ളിയെ ചൊല്ലിയുള്ള ചര്‍ച്ച അവസാനിപ്പിക്കണം. പദ്ധതി നടപ്പാക്കുക അസാധ്യമായ കാര്യമാണ്. ഇത്തരം പദ്ധതികള്‍ കേരളത്തിന് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുമ്പ് മന്ത്രി എം.എം മണി നിയമസഭയില്‍ പറഞ്ഞിരുന്നു.
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും, വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചിരുന്നു


Also Read ശ്വാസം കിട്ടാതെ പിഞ്ചു കുഞ്ഞുകള്‍ പിടഞ്ഞു വീഴുമ്പോള്‍ നോക്കി നില്‍ക്കുന്ന മോദിയും യോഗിയും; ഗോരഖ്പൂര്‍ ദുരന്തത്തിന്റെ കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റിനെതിരെ വധഭീഷണി


സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായാണ് നിര്‍ദ്ദിഷ്ട പദ്ധതിയ്ക്കായുള്ള അണക്കെട്ട് നിര്‍മ്മിക്കുക. 936 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നിന്ന് 163 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക. 23 മീറ്റര്‍ ഉയരമുള്ള ഡാമില്‍ നിന്നുള്ള വെള്ളം വൈദ്യുതോല്‍പ്പാദനത്തിന് ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റര്‍ താഴെ ചാലക്കുടിപ്പുഴയിലേക്ക് തന്നെ എത്തും.

Advertisement