കൊച്ചി: നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടന്‍ അജു വര്‍ഗീസിനെ അറസ്റ്റു ചെയ്തു. കളമശേരി സിഐയാണ് അജുവിനെ അറസ്റ്റു രേഖപ്പെടുത്തിയത്. ശേഷം അജുവിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഐപിസി 228 (എ) വകുപ്പ് പ്രകാരമാണ് അജുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നു വൈകിട്ടായിരുന്നു സംഭവം.

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെയായിരുന്നു അജു വെളിപ്പെടുത്തിയത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിലായിരുന്നു കേസെടുത്തത്.