തിരുവനന്തപുരം: അജ്മീര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ കൊയിലാണ്ടി സ്വദേശി സുരേഷ് നായരെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളം ഗുജറാത്ത് പോലീസിന് കൈമാറി. സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്.

ഡി ജി പി സിബി മാത്യൂസിന്റെ നിര്‍ശപ്രകാരമാണ് വിവരങ്ങള്‍ കൈമാറിയത്. അതിനിടെ സുരേഷ് നായരെ രാജസ്ഥാന്‍ എ ടി എസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്തിലെ പാരലല്‍ കോളേജ് അധ്യാപകനായ സുരേഷ്‌നായര്‍ അവിടെ ആര്‍.എസ്.എസ്സിന്റെ സജീവ പ്രവര്‍ത്തകനാണ്.

അച്ഛന്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്. മാതാപിതാക്കള്‍ക്കൊപ്പം വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന സുരേഷ് സേ്ഫാടനത്തിനുശേഷം നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആര്‍.എസ്.എസ്. നേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.